ബിജെപിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകി
വടക്കേക്കര മൂന്നാം വാർഡ് കൊട്ടുവള്ളിക്കാട് ഓടശ്ശേരി ഭാസിയുടെ വീട് കഴിഞ്ഞ പ്രളയത്തിൽ പൂർണ്ണമായും തകർന്നിരുന്നു. പറവൂർ ബിജെപിയുടെ നേതൃത്വത്തിൽ ദി റോട്ടറി ഫൗണ്ടേഷനും റോട്ടറി ക്ലബ് ഓഫ് മിഡ് ടൗണും സംയുക്തമായി ഈ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി. ബിജെപി മണ്ഡലം സെക്രട്ടറി ശ്രീ രമേഷ് പി ആർ ന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ താക്കോൽ ദാനം B J P മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് കേന്ദ്ര നോമിനിയുമായ ശ്രീമതി പത്മജ മേനോൻ നിർവ്വഹിച്ചു. ചടങ്ങിൽ മഹിളാ മോർച്ച സംസ്ഥാനസെക്രട്ടറി സ്മിത മേനോൻ, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് മിനി മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഗോപാലകൃഷ്ണൻ, വാർഡ് മെംബർമാരായ T B ബിനോയ് ,ശ്രീദേവി സനോജ്, B J P പഞ്ചായത്ത് ചുമതലക്കാരായ V V അനിൽകുമാർ, V B ശിവദാസൻ , ബിനിഷ് മല്യാങ്കര, ബിന്ദു സുനിൽ കുമാർ, സജിത സിബിൻ എന്നിവർ പങ്കെടുത്തു.
-അജിതാ ജയ്ഷോർ



Author Coverstory


Comments (0)